മരുവൽക്കരണവിരുദ്ധ ദിനം
പടന്നക്കടപ്പുറം : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് സ്കൂൾ മരുവൽക്കരണവിരുദ്ധ ദിനം ആചരിച്ചു.. ആചരണത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം , ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവ നടന്നു. ഫോട്ടോ പ്രദർശനം ഹെഡ്മാസ്റ്റർ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ഉണ്ടാക്കുന്ന കുട്ടി വനത്തിൽ പേര ,മാവ് ,പ്ലാവ് ,നെല്ലി ഫലവൃക്ഷങ്ങൾ നട്ടു.. അധ്യാപകരായ കുഞ്ഞി നാരായണൻ ,ടി.കെ . സന്തോഷ് , ഗിരീഷ് ബാബു , കെ.വി.ബിജു ,സീഡ് കോർഡിനേറ്റർ കെ.എം സജിത എന്നിവർ നേതൃത്വം നൽകി...
July 20
12:53
2018