SEED News

സംസഥാന ഫലമായ പ്ലാവിനെ സംരക്ഷിച്ച സീഡ് ക്ലബ് കൂട്ടുകാർ

ഇളമണ്ണൂർ: വൊക്കേഷണൽ ഹൈ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പ്ലാവ് തൈ നട്ടുകൊണ്ടാണ്  സംസഥാനഫലമായ പ്ലാവിനെ സ്കൂൾ സീഡ് ക്ലബ് സംരക്ഷിക്കാൻ തുടക്കമിട്ടത്.  സീഡിന്റെ എന്റെ പ്ലാവ്  എന്റെ കൊന്ന എന്ന പ്രോഗ്രാമിലുൾപ്പെടുത്തിയാണ് പദ്ധതിക്ക്  തുടക്കമിട്ടത്. സ്കൂൾ പ്രിൻസിപ്പലും സീഡ് അധ്യാപക കോഡിനേറ്ററും  ചേർന്ന് പ്ലാവിൻ  തൈ നട്ട് ഉത്‌ഘാടനം നിർവഹിച്ചു. വിവിധ ഇനങ്ങളിൽ പെട്ട പ്ലാവിൻ തൈകൾ ശേഹരിച്ച അവ സ്കൂൾ  വളപ്പിലും കുട്ടികളുടെ വീട്ടിലും നട്ടു വളർത്താനായിട്ടാണ് പദ്ധതി. ചക്കയുടെ ഗുണങ്ങളെ പാട്ടി കുട്ടികളിൽ അറിവ് ഉണ്ടാക്കാൻ ഇത്തരത്തിൽ ഉള്ള പദ്ധതി സഹായിക്കട്ടെയെന്നും സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.

July 20
12:53 2018

Write a Comment

Related News