SEED News

സീഡ് പദ്ധതിയുടെ ഭാഗമായി നവജ്യോതി സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടം

പരവൂർ: മാതൃഭൂമി -സീഡ് പദ്ധതിയുടെ ഭാഗമായി പരവൂർ കൂനയിൽ നവജ്യോതി മോഡൽ സ്കൂളിൽ പൂമ്പാറ്റകൾക്കായി ഒരു പൂന്തോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കി.
വിവിധ ഇനം പൂമ്പാറ്റകളെ നിരീക്ഷിക്കാനും അതിന്റെ വളർച്ചാ ഘട്ടങ്ങൾ കുട്ടികളെ ബോദ്ധ്യപ്പെടുത്താനുമാണ് ഈ ഉദ്യമം. പൂന്തോട്ടത്തിൽ പാറിപ്പറക്കുന്ന വിവിധ വർണ്ണശലഭങ്ങൾ ഇന്ന് കുട്ടികൾക്കൊരു ഹരമാണ്. പൂന്തോട്ടമൊരുക്കിയ ശേഷം പ്രിൻസിപ്പാൾ ദീപാമണികണ്ഠൻ പൂമ്പാറ്റകളെ കുറിച്ച് പൂന്തോട്ടത്തിൽ വച്ച് ക്ലാസ്സെടുത്തു.

July 20
12:53 2018

Write a Comment

Related News