SEED News

ക്യാമ്പസിനുള്ളിൽ വനം തീർത്ത വെച്ചൂച്ചിറ ജവഹർ നവോദയ സീഡ് ക്ലബ്.

വെച്ചൂച്ചിറ: സ്കൂളിലനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ വനം നിർമ്മിക്കാനുള്ള ബൃഹത്  പദ്ധതിയുമായി സീഡ് ക്ലബ്. ഗ്രീൻ ഔറാ  എന്ന പേരിൽ ആയിരത്തിലധികം ചെടികൾ നട്ട് പിടിപ്പിക്കുന്ന  ഒരു വലിയ പദ്ധതിക്ക് റാന്നി എം എൽ എ  രാജു എബ്രഹാം ആദ്യ തൈ നട്ടുകൊണ്ട് ഉത്‌ഘാടനം  നിർവഹിച്ചു. സ്കൂൾ പരിസരങ്ങളിലും അതുപോലെ കുട്ടികളുടെ വീട്ടിലും നടാവുന്ന  രീതിയിലുള്ള തൈകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.  സ്കൂളിലും പരിസരങ്ങളിലുമായി മൂന്ന് ഏക്കറിൽ ഉള്ള സംരക്ഷിത വന്നതിനെ പുറമെയാണ് കുട്ടികളുടെ ഈ വലിയ പദ്ധതി.  വെച്ചൂച്ചിറ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ, വാർഡ് അംഗങ്ങളായ ശ്രീകുമാർ, ജൈനമ്മ തോമസ്, ബി.ഡി.ഓ. കെ.വി. നാരായണൻ, ആർ.വരദരാജൻ, വൈസ് പ്രിസിൻസിപ്പൽ റ്റി.ശാന്തകുമാരി, സീഡ് കോഡിനേറ്റർ ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു. 

July 21
12:53 2018

Write a Comment

Related News