SEED News

പരിസ്ഥിതി സംരക്ഷണത്തിന് നൂതന ആശയങ്ങള് പങ്കുവെച്ച് അധ്യാപക ശില്പശാല


കല്പറ്റ: പരിസ്ഥിതി സംരക്ഷണത്തിന്റെ നൂതന ആശയങ്ങള് പങ്കുവെച്ച്  മാതൃഭൂമി സീഡ് അധ്യാപക  കോ-ഓഡിനേറ്റര് ശില്പശാല. സമൂഹ നന്മ കുട്ടികളിലൂടെഎന്ന  ലക്ഷ്യം മുന്നിര്ത്തി  മാതൃഭൂമിയും  ഫെഡറല് ബാങ്കും ചേര്ന്ന് വിദ്യാലയങ്ങളില് നടപ്പിലാക്കുന്ന  സീഡ് പത്താം വര്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്.   പ്രകൃതിയെ കരുതലോടെ  കാക്കുന്ന ഒരു തലമുറയെ  വാര്ത്തെടുക്കുക  എന്ന ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന  സീഡിന്റെ പത്താം വര്ഷത്തെ പ്രവര്ത്തനങ്ങള്   അധ്യാപ കോ-ഓഡിനേറ്റര്മാര്ക്ക് വിശദീകരിച്ച് നല്കുന്നതിനായാണ്   ശില്പശാല സംഘടിപ്പിച്ചത്.  മാനന്തവാടി താലൂക്കിലെ അധ്യാപക കോ-ഓഡിനേറ്റര്മാര്ക്കായുള്ള ശില്പശാല  മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലിലാണ് സംഘടിപ്പിച്ചത്.   ശില്പശാലയില് പങ്കെടുത്ത അധ്യാപക കോ-ഓഡിനേറ്റര്മാരില് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര് കെ. പ്രഭാകരന് ശില്പശാല ഉദ്ഘാടനം ചെയ്തു. അധ്യാപകരെയും വിദ്യാര്ഥികളെയും മുന് നിര്ത്തി മാതൃഭൂമി ഫെഡറല്  ബാങ്കുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന സീഡ് പദ്ധതി  സമൂത്തിന് മാതൃകയാണെന്നും പരിസ്ഥിതിയുടെ സംരക്ഷണത്തിന് വളരെ ഉപകാപ്രദവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്സ് മാനേര് ടി.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.   ഫെഡറല് ബാങ്ക് വൈസ് പ്രസിഡന്റ്  കെ. മുരളീധരന് മുഖ്യാതിഥിയായി. മാതൃഭൂമിയും ഫെഡറല് ബാങ്കും ചേര്ന്ന് സംഘടിപ്പിക്കുന്ന സീഡ് പദ്ധതി  പ്രകൃതി സംരക്ഷണത്തിനായി മികച്ച പ്രവര്ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും  കേരളത്തിലെ അധ്യാപകരും വിദ്യാര്ഥികളും സീഡിനെ ഏറ്റെടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.  ദീര്ഘകാലം സീഡിന്റെ അധ്യാപക കോ-ഓഡിനേറ്ററായി  പ്രവര്ത്തിച്ച് വിരമിച്ച  വാകേരി ഗവ. ഹൈസ്കൂളിലെ അധ്യാപികയായിരുന്ന  സി.ആര്. ചന്ദ്രമതിയെ  മാതൃഭൂമി സ്റ്റാഫ് റിപ്പോര്ട്ടര്   എ.കെ. ശ്രീജിത്ത്  പൊന്നാടയണിയിച്ച് ആദരിച്ചു. ട്യൂട്ടര്മൈന്ഡ്  ബെംഗളൂരു ഡയറക്ടര്  സി. സഫീര്, മാതൃഭൂമി ഓര്ഗനൈസര് സോഷ്യല് ഇനിഷ്യേറ്റീവ് പി.ഡി. അനീഷ്, മാതൃഭൂമി സെയില്സ് ഓര്ഗനൈസര്  എം. മധുമാതൃഭൂമി എക്സിക്യൂട്ടീവ്  ഇന് സോഷ്യല്  ഇനിഷ്യേറ്റീവ്  വൈശാഖ് വിശ്വനാഥന്സ്റ്റഡി സര്ക്കിള് സ്റ്റേറ്റ് ഓര്ഗനൈസര് കെ.കെ. ഷനിത്ത് എന്നിവര് സംസാരിച്ചു. 

 

July 23
12:53 2018

Write a Comment

Related News