SEED News

മാതൃഭുമി സീഡ് ശില്‍പശാല അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍


അടിമാലി: മാതൃഭുമി സീഡ് പദ്ധതിയുടെ ഭാഗമായി അടിമാലി മൂന്നാര്‍ മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള ഏകദിന  ശില്‍പശാല അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു.ശില്‍പശാലയുടെ ഉദ്ഘാടനം അടിമാലി ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്  ടി.എല്‍.ടോമി ഉദ്ഘാടനം ചെയ്തു.ആധുനിക സമൂഹത്തിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിപത്തായി മാറിയിരിക്കുകയാണെന്നും, ഇത് ഇല്ലാതാക്കുന്നതിന് മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്നും ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്  പറഞ്ഞു.സ്‌കൂളുകളില്‍ സീഡ് പ്രവര്‍ത്തനം നടത്തുന്നത് വഴി പുതിയ തലമുറയ്ക്ക് ഇതിന്റെ വിപത്ത് പകര്‍ന്ന് നല്‍കുവാന്‍ കഴിയും.ഇതിന് സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങില്‍ അടിമാലി ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍  സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പോള്‍,  അടിമാലി  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ  സീഡ് അധ്യാപകന്‍ ടി.എന്‍.മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മാതൃഭൂമി  റിപ്പോര്‍്ട്ടര്‍ അനൂപ് ഹരിലാല്‍ ക്ലാസ് നയിച്ചു.

July 23
12:53 2018

Write a Comment

Related News