SEED News

പേപ്പർ ബാഗ് നിർമാണ ക്യാമ്പ്

  മുള്ളേരിയ :  പ്ലാസ്റ്റിക് ഉപയോഗം ഭൂമിയിൽ ഉണ്ടാക്കുന്ന ദുരിതത്തെകുറിച്ചു  സമൂഹത്തിൽ അവബോധമുണ്ടാക്കുവാൻ മുള്ളേരിയ എ യു പി സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ ക്യാമ്പ് നടത്തി.പേപ്പർ ബാഗ് ഉപയോഗത്തിലൂടെ പ്രകൃതി സംരക്ഷണത്തിനും ആരോഗ്യ സുരക്ഷയ്ക്കും വഴിയൊരുക്കുമെന്ന സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുവാൻ സ്കൂൾ കുട്ടികൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും .പി ടി എ പ്രസിഡന്റ് ശ്രീ.പദ്മനാഭൻ അധ്യക്ഷത വഹിച്ച പരിപാടി കാറഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ  ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം  ചെയ്തു.സ്കൂൾ മാനേജർ  ഡോക്ടർ വി വി രമണ ,യതീഷ്‌കുമാർ റായ് ,അശോക അരളിതയാ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി ,
എൻ .ഗോപാലകൃഷ്ണ ,സുനിത ,ചേതന ,രാകേഷ്,സീഡ് റിപ്പോർട്ടർ അഖില എന്നിവർ സംസാരിച്ചു .പ്രവൃത്തി പരിചയത്തിൽ മികവ് തെളിയിച്ച  ശ്രീമതി ഷീന ടീച്ചർ  ബാഗ് നിർമാണത്തിൽ പരീശലനം നൽകി .കുട്ടികൾ നിർമ്മിക്കുന്ന പേപ്പർ ബാഗുകൾ വീടുകളിലും മുള്ളേരിയ നഗരത്തിലെ കടകളിലും  വിതരണം ചെയ്യുവാനാണ്  ഉദ്ദേശം . 

July 24
12:53 2018

Write a Comment

Related News