SEED News

ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനവുമായി പാലക്കുന്ന് അംബിക സ്കൂൾ സീഡ് കൂട്ടുകാർ

പാലക്കുന്ന്  : ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനവുമായി പാലക്കുന്ന് അംബിക സ്കൂൾ സീഡ്-നന്മ കൂട്ടുകാർ. ചാർട്ടുകളും പ്ലക്കാർഡുകളും തയ്യാറാക്കി പ്രദർശിപ്പിച്ചും പ്രതിജ്ഞ ചൊല്ലിയും ലഹരിവിരുദ്ധ യജ്ഞത്തിന് ആരംഭം കുറിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ ലഘുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പാൾ പി.മാധവൻ  വിദ്യാർത്ഥിനി ശിവരഞ്ജിനിക്കു നൽകി പ്രകാശനം ചെയ്തു.
വിദ്യാർത്ഥികൾക്കിടയിലും ടൗണുകളിലും വീട്ടുകളിലും ലഘുലേഖ വിതരണം ചെയ്ത് ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സീഡ്-നന്മ കോ-ഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ, വിദ്യാർത്ഥികളായ ഹരിലാൽ, റിജുൽ രവി, സുശ്രുത, ക്ഷേത്ര തുടങ്ങിയവർ നേതൃത്വം നൽകി.

July 24
12:53 2018

Write a Comment

Related News