SEED News

മുത്താരമ്മൻ കോവിൽ എച്ച്‌.എസ്‌.എസിൽ സീഡിന്റെ ആഘോഷം

കോട്ടുകാൽക്കോണം: മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ്‌ ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ബാലരാമപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ്‌ ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്‌. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസന്തകുമാരി സ്കൂൾ അങ്കണത്തിൽ പ്ളാവിൻതൈ നട്ടുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്തു.
 ‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’യുടെ വിത്തുവിതരണത്തിന്റെ പഞ്ചായത്തുതല ഉദ്‌ഘാടനവും നടന്നു. പി.ടി.എ. പ്രസിഡന്റ്‌ ബിജുമോൻ ഗോഡ്‌സാൽവസ്‌ അധ്യക്ഷനായിരുന്ന യോഗത്തിൽ കൃഷി ഓഫീസർ ശശികുമാർ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷാമിലാ ബീവി, വാർഡ്‌ അംഗം നിർമലാറാണി, പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 
പ്രഥമാധ്യാപിക കലാകുമാരി സ്വാഗതവും സീഡ്‌ കോ-ഓർഡിനേറ്റർ വിമലാഭായി കൃതജ്ഞതയും പറഞ്ഞു. സ്കൂളിലെ എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്‌തു.

July 24
12:53 2018

Write a Comment

Related News