SEED News

ആലംകോട് ഗവ. എച്ച്.എസിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ

ആലംകോട്: ആലംകോട് ഗവ. എച്ച്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പരിസ്ഥിതിദിനാഘോഷം നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുക്കുകയും പരിസ്ഥിതിഗാനം ആലപിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിസൗഹാർദ റാലി സംഘടിപ്പിച്ചു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് അംഗം ജുനൈന നസീർ നിർവഹിച്ചു. 
വൃക്ഷത്തൈകൾ സ്‌കൂൾ വളപ്പിലും ആലങ്കോട്-കിളിമാനൂർ റോഡിന്റെ വശങ്ങളിലും നട്ടു. 
പ്രഥമാധ്യാപിക അനിത, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഷക്കീല, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീകുമാർ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി. 

July 24
12:53 2018

Write a Comment

Related News