SEED News

പ്ളാസ്റ്റിക്‌ വിരുദ്ധ സന്ദേശം നൽകി ജവഹർ പബ്ളിക്‌ സ്കൂൾ

ജവഹർസ്കൂൾ പ്ളാസ്റ്റിക്‌ വിമുക്തഗ്രാമം എന്ന ലക്ഷ്യത്തിൽ വീണ്ടും ഒരു പടിമുന്നിൽ. 
2500-ഓളം കുട്ടികൾക്ക്‌ വൃക്ഷത്തൈ നൽകിയത്‌ തുണിസഞ്ചികളിലും പേപ്പർ ബാഗുകളിലുമാണ്‌.
 പരിസ്ഥിതി സംരക്ഷണറാലി സംഘടിപ്പിക്കുകയും ഇടവ ഗ്രാമപ്പഞ്ചായത്ത്‌, ഇടവ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ സ്കൂളിലെ കുട്ടികൾ വൃക്ഷത്തൈ നട്ടു. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ നട്ട വൃക്ഷങ്ങളുടെ വളർച്ച വിലയിരുത്തുകയും ചെയ്തു. വർക്കല, അയിരൂർ, പുന്നമൂട്‌, ഇടവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്‌  പ്ളാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ചു. പ്ളാസ്റ്റിക്‌ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കുട്ടികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ അസംബ്ളിയിൽ വിദ്യാർത്ഥികൾക്ക്‌ പ്രിൻസിപ്പൽ ഫാ. സിറിയക്‌ കാനായിൽ സി.എം.ഐ. പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്‌ സീഡ്‌ കോ-ഓർഡിനേറ്റർമാരായ രാജി വി.ആർ., സീന ആർ. എന്നിവർ നേതൃത്വം നൽകി.

July 24
12:53 2018

Write a Comment

Related News