GK News

നാലരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാന്‍ മരുഭൂമി കടലിനടിയിലായിരുന്നു

നാലരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ മരുഭൂമി കടലിനടിയിലായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ?. എന്നാല്‍  രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ അടുത്തിടെ കണ്ടെത്തിയ ഫോസിലുകള്‍ ഇത്തരമൊരു കണ്ടെത്തലിലേക്കാണ് ഗവേഷകരെ നയിച്ചിരിക്കുന്നത്. 

4.7 കോടി വര്‍ഷം പഴക്കമുള്ള, പരിണാമത്തിന്റെ ആദ്യാവസ്ഥകളിലുള്ള തിമിംഗലം, സ്രാവ്, മുതല, ആമ തുടങ്ങിയവയുടെ ഫോസിലുകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ചരിത്രാതീത കാലത്ത് ഈ പ്രദേശങ്ങള്‍ കടലിനടിയിലായിരുന്നു എന്നതിനു തെളിവാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഗുജറാത്തിലും രാജസ്ഥാന്റെ പല ഭാഗങ്ങളിലുമായി ഫോസില്‍ ഗവേഷണം നടത്തിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ (GSI) ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍

5.6 കോടി മുതല്‍ 3.39 കോടി വര്‍ഷം വരെയുള്ള ഇയൗസീന്‍ (Eocene Age) കാലഘട്ടത്തില്‍പ്പെട്ട തിമിംഗലം, സ്രാവ്, മുതല, ആമ തുടങ്ങിയവയുടെ ഫോസിലുകളാണ് ജയ്‌സാല്‍മീറിലെ ബന്ദാ ഗ്രാമത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തത്.  തിമിംഗലത്തിന്റെ താടിയെല്ലിന്റെ ഘടനയില്‍ നിന്നും കാലപ്പഴക്കം മനസിലാക്കാനാവുമെന്നും ഇത് ആദിമ കാലത്ത് ഇവിടെ കടലുണ്ടായിരുന്നതിന്റെ ലക്ഷണമാണെന്നും ഗവേഷകര്‍ പറയുന്നു. 

July 24
12:53 2018

Write a Comment