വൃക്ഷതത്തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു
പേരാമ്പ്ര: ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിലെ പരിസ്ഥിതി സീഡ് ക്ലബ്ബ് ' ക്രൊ' യുടെ നേത്രത്വത്തിൽ ഞാനും മരവും, നടാം പച്ചക്കറികൾ സ്കൂളിലും വീട്ടിലും എന്നീ പദ്ധതികൾ ആരംഭിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസർ മഹേഷ് പരിസ്ഥിതി ക്ലബ്ബ് ലീഡർ റാഹിലിന് വൃക്ഷത്തൈയ്യും ക്ലബ്ബ് അംഗം അനഘക്ക് പച്ചക്കറിവിത്തും നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സജിന അധ്യക്ഷത വഹിച്ചു. സ്കൂൾ അസി. ഹെഡ്മിസ്ട്രസ് വത്സല, മാനേജർ എം. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
July 29
12:53
2018