SEED News

വാർത്തകളുടെ ലോകമറിഞ്ഞ് കുരുന്നുകൾ

സീഡ് റിപ്പോർട്ടർമാർക്ക് ശില്പശാല നടത്തി


കോഴിക്കോട്: പത്രത്തിലും വാർത്താചാനലുകളിലും വെബ്സൈറ്റുകളിലും വായിക്കുന്നതും കാണുന്നതുമായ വാർത്തകൾ എങ്ങനെ പിറവിയെടുക്കുന്നു എന്ന് തിരിച്ചറിയാൻ നിമിത്തമായി, മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി നടത്തിയ ശില്പശാല. നമ്മൾ കാണുന്നതും നമ്മളെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നതുമായ പ്രശ്നങ്ങൾ വാർത്തയാക്കുന്നത് എങ്ങനെ, വാർത്തയ്ക്ക് എന്തൊക്കെയാണ് അടിസ്ഥാനമായി വേണ്ടത്, പുതിയ ടെക്നോളജികൾ എന്തെല്ലാം ഉപയോഗിക്കുന്നുണ്ട് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് കുട്ടിറിപ്പോർട്ടർമാർ ഉന്നയിച്ചത്.

പത്രം, ഫോട്ടോ, ഓൺലൈൻ, ടി.വി., എഫ്.എം. തുടങ്ങി സമൂഹമാധ്യമങ്ങൾവരെ ശില്പശാലയിൽ ചർച്ചാവിഷയമായി. ജില്ലയിലെ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത യു.പി. മുതൽ ഹയർസെക്കൻഡറി വരെയുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. സമൂഹത്തിലെ പ്രശ്നങ്ങൾ വാർത്തയാക്കി പൊതുജനശ്രദ്ധയിലെത്തിക്കുകയാണ് സീഡ് റിപ്പോർട്ടർമാർ.

മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം.പി. സൂര്യദാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് എം.ബിന്ദു അധ്യക്ഷയായി. മാതൃഭൂമി ചീഫ് സബ്എഡിറ്റർ ഡോ. കെ.സി.കൃഷ്ണകുമാർ, ചീഫ് റിപ്പോർട്ടർ കെ.എം.ബൈജു, സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർ, സബ് എഡിറ്റർ ബി.എസ്. ബിമിനിത്ത്, മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ ഇ.വി.ഉണ്ണികൃഷൻ, ക്ലബ്ബ് എഫ്.എം. ആർ.ജെ. വിജയ് എന്നിവർ ക്ലാസെടുത്തു. കോഴിക്കോട് റീജ്യണൽ മാനേജർ സി. മണികണ്ഠൻ സംസാരിച്ചു.

അഭിനന്ദദേവ് വി.എം.(നടുവണ്ണൂർ എച്ച്.എസ്.എസ്.വാകയാട്), ഹൈഫ പുതിയാറക്കൽ(ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂർ), അമൽ ആന്റണി(ഹീറ റെസിഡൻറ്‌സ് സ്കൂൾ, മുക്കം), അഭിരാമി ടി. (സെയ്ന്റ് അഞ്ചലാസ് എ.യു.പി.), സ്വാതികൃഷ്ണ(ജി.യു.പി.സ്‍കൂൾ തൃക്കുറ്റിശ്ശേരി), സ്നേഹ സി.( എ.യു.പി.സ്‍കൂൾ ചാത്തമംഗലം) തുടങ്ങിയവർ വാർത്താരചനയിൽ സമ്മാനങ്ങൾ നേടി.

July 29
12:53 2018

Write a Comment

Related News