SEED News

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി സീഡ് ക്ലബ്ബ്

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക്‌ രൂപംനൽകി.

കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ സഹായത്തോടെ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിച്ചന്തവഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്തുവിതരണം പ്രധാനാധ്യാപിക കെ. ബേബി ഉദ്ഘാടനം ചെയ്തു.

July 29
12:53 2018

Write a Comment

Related News