SEED News

മാതൃഭൂമി സീഡ് പ്രകൃതിസംരക്ഷണ ദിനാചരണത്തിന് പ്ലാവ് നട്ട് തുടക്കം

പറശ്ശിനിക്കടവ്: മാതൃഭൂമി സീഡും ഹരിതകേരളം മിഷനും ചേർന്ന് ലോക പ്രകൃതിസംരക്ഷണദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി നടത്തി. പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ.പ്രിയ ഉദ്ഘാടനംചെയ്തു. 
പ്രിൻസിപ്പൽ പി.കെ.രൂപേഷ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊലൂഷൻസ് ആൻഡ് പ്രിന്റ്) ജഗദീഷ് ജി., പി.ടി.എ. പ്രസിഡന്റ് സി.വി.ബാബുരാജ്, അധ്യാപകൻ വി.പി.രാജേന്ദ്രൻ, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ എൻ.പ്രമോദ്, മാതൃഭൂമി സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

July 31
12:53 2018

Write a Comment

Related News