SEED News

ഇൗ കുട്ടികൾ ചേർത്തുവെച്ചത് കുന്നോളം നന്മ

മൊകേരി: സാമൂഹിക ബോധത്തോടൊപ്പം കുറേ നന്മയും ചേർത്തുവെച്ചപ്പോൾ അത് മികച്ചൊരു സന്ദേശമായി. ‘പോക്കറ്റ് മണിയി’ൽനിന്ന്‌ നീക്കിവെച്ച ചില്ലറത്തുട്ടുകളും പണപ്പെട്ടി പൊളിച്ച് ശേഖരിച്ച കുഞ്ഞുനോട്ടുകളും നല്ലൊരു കാര്യത്തിനായി അച്ഛനമ്മമാരിൽനിന്ന് വാങ്ങിയ പണവുംകൂടി ചേർത്തപ്പോൾ അതൊരു വൻ സംഖ്യയായി. ഒപ്പം പേമാരിയുടെ വലയത്തിൽ സർവതും നഷ്ടപ്പെട്ട ഒരുകൂട്ടം ആളുകൾക്കുള്ള സാന്ത്വനവും.
മൊകേരി രാജീവ്‌ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് കുട്ടനാട്ടിലെ ജനതയ്ക്കുവേണ്ടി കൈകോർത്തത്. ഇതിന് നേതൃത്വം നൽകിയത് മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ. കുട്ടനാട്ടിൽ പ്രളയംമൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി മാതൃഭൂമി ആവിഷ്കരിച്ച കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കാണ് വിദ്യാർഥികൾ വിവിധ സാധനങ്ങൾ സംഭാവന ചെയ്തത്.
25 കിലോയുടെ 10 ചാക്ക് അരി, നൂറുകിലോ വീതം ചെറുപയർ, കടല, വൻപയർ, മുത്താറി, 500 കിലോ ആട്ട, ആയിരം പായ്ക്കറ്റ് ബിസ്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കൊള്ളിച്ചത്. മെഴുകുതിരി, വെള്ളക്കുപ്പി, അവിൽ, മുതിര എന്നിവയും കരുതി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ, സീഡ് ക്ലബ്ബ് ലീഡർ ഹർഷിന ഹാരിസ് എന്നിവർ ചേർന്ന് സാധനങ്ങൾ മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊല്യൂഷൻസ് ആൻഡ് പ്രിന്റ്) ജഗദീഷ് ജി.ക്ക് കൈമാറി. സീഡ് കോ ഓർഡിനേറ്റർ ഡോ. പി.ദിലീപ്, സ്കൂൾ മാനേജർ ആർ.കെ.നാണു, രാജീവ് ഗാന്ധി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് പി.അരവിന്ദൻ, മുൻ പ്രഥമാധ്യാപകൻ കെ.കൃഷ്ണൻ, അധ്യാപകരായ കെ.അനിൽകുമാർ, വി.ജ്യോതിഷ്‍കുമാർ എന്നിവർ സംസാരി

July 31
12:53 2018

Write a Comment

Related News