SEED News

കുട്ടനാടിന് സീഡിന്റെ കൈത്താങ്ങ്

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവുമായി സീഡ് വിദ്യാർഥികൾ.  പൊതുവാച്ചേരി രാമർ വിലാസം എൽ.പി.സ്‌കൂൾ സീഡ് അംഗങ്ങളാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ എത്തി സഹായം കൈമാറിയത്. 
  സീഡ് അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച അരി, ബിസ്‌കറ്റ്, അലക്കുപൊടി, പഞ്ചസാര, ചായപ്പൊടി, ടൂത്ത് പേസ്റ്റ്‌ തുടങ്ങിയ വസ്തുക്കൾ നന്നായി പൊതിഞ്ഞാണ് വിദ്യാർഥികൾ കൈമാറിയത്. അഞ്ചാം തരത്തിലെ സീഡ് പ്രവർത്തകരായ ആയിഷ അഷറഫ്, അശ്വിൻ രാജ്, ഹന ഹാരിസ് തുടങ്ങിയവരാണ് സഹായം സംഭരിക്കുന്നതിന് നേതൃത്വം നൽകിയത്.   വിദ്യാർഥികൾക്കൊപ്പം സ്‌കൂളിലെ സീഡ്‌ കോ-ഓർഡിനേറ്റർ ടി.ലിജിൻ, അധ്യാപകൻ എസ്.യു.സൗരഭ്, പ്രഥമാധ്യാപിക കെ.ഗീത എന്നിവർ കൈമാറ്റച്ചടങ്ങിൽ സംബന്ധിച്ചു. 
മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊല്യൂഷൻസ്‌ ആൻഡ്‌ പ്രിന്റ്) ജഗദീഷ് ജി., ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയൻ എന്നിവർ സഹായം ഏറ്റുവാങ്ങി.

July 31
12:53 2018

Write a Comment

Related News