SEED News

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ മാതൃഭൂമി സീഡ്, നന്മ ക്ലബ്ബുകളുടെ കാരുണ്യസ്പർശം

ചാരുംമൂട് : തൃപ്പെരുന്തുറയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ചത്തിയറ വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ്, നന്മ ക്ലബ്ബുകളുടെ കാരുണ്യസ്പർശം. ചെന്നിത്തല പഞ്ചായത്തിൽ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തൃപ്പെരുന്തുറ ഒന്ന്, പതിന്നാല് വാർഡുകളിലെ 28 കുടുംബങ്ങൾ താമസിക്കുന്ന ഗവ. യു.പി.എസിലാണ് സഹായവുമായി ക്ലബ്ബ് അംഗങ്ങളും സ്കൂൾ അധ്യാപകരും എത്തിച്ചേർന്നത്.
ക്യാമ്പിലെ മുഴുവൻ അന്തേവാസികൾക്കും പലചരക്ക്‌ കിറ്റുകൾ നൽകി. തൃപ്പെരുന്തുറ വില്ലേജ് ഓഫീസർ ടി.എസ്.പ്രതീക്ഷ കിറ്റുകൾ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ കെ.എ.രുക്‌മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി.വേണു, പി.ടി.എ.പ്രസിഡന്റ് എസ്.ജമാൽ, സി.അനിൽകുമാർ, സംഗീത് കൃഷ്ണ, നന്മ കോ-ഓർഡിനേറ്റർ ജെ.അജിത്‌കുമാർ, സീഡ് കോ ഓർഡിനേറ്റർ ബീഗം കെ.രഹ്‌ന തുടങ്ങിയവർ പങ്കെടുത്തു. 

August 01
12:53 2018

Write a Comment

Related News