SEED News

വെള്ളപ്പൊക്കത്തിലായ കൂട്ടുകാർക്ക് ബുക്കും സഹായവുമായി കണിച്ചുകുളങ്ങര സ്കൂൾ

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതത്തിലായ കൂട്ടുകാർക്ക് സഹായവുമായി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ സീഡ് വിദ്യാർഥികൾ. കുപ്പപ്പുറം സ്കൂൾ വിദ്യാർഥികൾക്കായി നോട്ടുബുക്കുൾപ്പെടെയുള്ള സാധനങ്ങളാണ് അവർ മാതൃഭൂമിയെ ഏൽപ്പിച്ചത്.
ഒരു ദിവസംകൊണ്ട് ശേഖരിച്ച സോപ്പ്, ഡെറ്റോൾ, പലവ്യഞ്ജനം, ബിസ്കറ്റ് എന്നിവയെല്ലാം പ്രത്യേകം പാക്ക് ചെയ്ത് വെള്ളിയാഴ്ചയെത്തിക്കുകയായിരുന്നു.  ഹെഡ്മിസ്ട്രസ് കെ.പി.ഷീബ, സീഡ് കോ-ഓർഡിനേറ്റർ അരുണ രവീന്ദ്രൻ, അധ്യാപിക എസ്.സജിത എന്നിവർ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകി കൂടെയെത്തി.

August 01
12:53 2018

Write a Comment

Related News