SEED News

ചേർത്തല ഗേൾസ് സ്കൂളിൽ ‘എന്റെ പ്ലാവ്, എന്റെ കൊന്ന’ പദ്ധതി തുടങ്ങി

ചേർത്തല:ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത കേരള മിഷനും ചേർന്ന്‌  ‘എന്റെ പ്ലാവ്, എന്റെ കൊന്ന പദ്ധതി’ തുടങ്ങി. സംസ്ഥാന ഫലവൃക്ഷമായ ചക്കയ്ക്കും സംസ്ഥാന പുഷ്പമായ കണിക്കൊന്നയ്ക്കും സ്കൂളിൽ ഒരിടം ഒരുക്കുന്നതാണ് പദ്ധതി. സ്കൂൾ അങ്കണത്തിൽ പ്ലാവും കണിക്കൊന്നയും നട്ട് ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഐ.രാജശ്രി, സ്റ്റാഫ് സെക്രട്ടറി കെ.വി.ഗിരീശൻ, സീഡ് കോ-ഓർഡിനേറ്റർ നിനു എസ്.പത്മം, സീനിയർ ‍അസിസ്റ്റന്റ് കെ.രശ്മി തുടങ്ങിയവർ പങ്കെടുത്തു.

August 01
12:53 2018

Write a Comment

Related News