SEED News

ദുരിതശമനത്തിന് മാന്നാർ ശ്രീഭുവനേശ്വരി സ്‌കൂളിന്റെ സഹായം

മാന്നാർ : കുട്ടനാടൻ മേഖലയായ തലവടി ടി.എം.ടി. ഹൈസ്‌കൂളിലെ കുട്ടികളുടെ കുടുംബങ്ങളിലെ ദുരിതമകറ്റാൻ മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹായഹസ്തം. 
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മാതൃഭൂമി നടപ്പാക്കുന്ന കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബ് പ്രവർത്തകരാണ് സഹായവുമായി എത്തിയത്.  അരി, തേയില, ഗോതമ്പുപൊടി, റവ, വെളിച്ചെണ്ണ, പഞ്ചസാര, പയർ, കടല, മല്ലിപ്പൊടി, മുളകുപൊടി ഉൾപ്പടെയുള്ള പലവ്യഞ്ജനങ്ങളും ചേന, ചേമ്പ്, മത്തങ്ങ, പടവലങ്ങ, ഏത്തക്കുല, സവാള, ഉരുളൻകിഴങ്ങ് ഉൾപ്പെടെയുള്ള 20,000 രൂപയോളം വരുന്ന സാധനങ്ങളാണ് സ്‌കൂളിൽ നൽകിയത്. വിദ്യാർഥികളും അധ്യാപകരും സ്‌കൂൾ ബസ്സിലാണ് സാധനങ്ങളുമായി തലവടി സ്‌കൂളിലെത്തിയത്.  ശ്രീഭുവനേശ്വരി സ്‌കൂൾ പ്രിൻസിപ്പൽ എസ്.വിജയലക്ഷ്മിയിൽനിന്ന് സാധനങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി. ടി.എം.ടി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ ആനിതോമസ്, അധ്യാപികമാരായ ബീന കെ.മാത്യു, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ ബി.ശ്രീലത, കെ.ജയശ്രീ, പി.ആർ.പ്രീതി, പ്രതിഭ എന്നിവർ പങ്കെടുത്തു. ജൂനിയർ റെഡ്‌ക്രോസ് വിദ്യാർഥികളും പങ്കെടുത്തു.

August 01
12:53 2018

Write a Comment

Related News