SEED News

ഓണത്തിന് ഒരുമുറം പച്ചക്കറിയുമായി സീഡ് കുട്ടികൾ


പള്ളിക്കൽ:  വിഷരഹിതമായ പച്ചക്കറികൾ ഉപയോഗിച്ച ഓണം ആഘോഷിക്കാൻ തീരുമാനിച്ച സീഡ് ക്ലബ് അംഗങ്ങൾ. കടകളിൽനിന്നും വാങ്ങി ഉപയോഗിക്കുന്ന പച്ചക്കറികളിലെ വിഷാംശങ്ങളെ പറ്റിയുള്ള നിരന്തരവർത്തകളാണ് കുട്ടികളെ ഇത്തരം ഒരു ചിന്തയിലേക്കെ നയിച്ചത്.  ശുദ്ധമായ ഭക്ഷണം ആരോഗ്യത്തിൽ വലിയ മാറ്റം ഉണ്ടാകും എന്ന ചിന്തയിൽ കുട്ടികൾ തന്നെ വിവിധ പച്ചക്കറികൾ  നാട്ടു വളർത്താനാണ്  തീരുമാനിച്ചത്. വെണ്ടയ്ക്ക, പാവയ്ക്കാ, മുളക്, ചീര തുടങ്ങിയ വിത്തിനങ്ങളാണ് പാകാൻ തയാറാക്കി വച്ചത്.കുട്ടികൾക്കെ കൈമാറിയ വിത്തിനിങ്ങൾ സ്കൂൾ വളപ്പിൽ നടുകയും അതോടൊപ്പം കുട്ടികളുടെ വീടുകളിലേക്ക് കൊടുത്തുവിടുകയാണ് ചെയ്തു.

August 01
12:53 2018

Write a Comment

Related News