SEED News

ഗ്രീൻ ചാലഞ്ചുമായി ചാലപ്പുറം സ്‌കൂൾ

കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ഗേൾസ് സ്കൂളിൽ പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഗ്രീൻ ചാലഞ്ച്’ പദ്ധതി തുടങ്ങി. പരിസ്ഥിതി സീഡ് ക്ലബ്ബുകളുെട നേതൃത്വത്തിലാണ് പരിപാടി.

സീഡ് ജില്ലാ കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ താര ബാബു, ഡോ. കെ. ശ്രീജ, വി.സി. പ്രമോദ് കുമാർ, പ്രധാനാധ്യാപകൻ സുധാകരൻ, എം. രാധാകൃഷ്ണൻ, പ്രദീപ് കുമാർ, ടി.എൻ. രമണി, ദൃശ്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

പ്ലസ് ടു വിദ്യാർഥിനി ശരണ്യ പാഴ്‌വസ്തുക്കൾ കൊണ്ട് അലങ്കാരവസ്തുക്കളുണ്ടാക്കി.

August 04
12:53 2018

Write a Comment

Related News