SEED News

സീഡ് പെൻബോക്സ് ക്ലാസുകളിലേക്ക്

വട്ടോളി: മാതൃഭൂമി സീഡ്‌ നടത്തുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നാഷണൽ എച്ച്.എസ്. വട്ടോളിയിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകളിൽ നിന്ന് ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നു. ഇതിനായി സ്കൂളിൽ പെൻബോക്സ് വിതരണം ചെയ്തു. സെപ്‌റ്റംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ തുടക്കമായാണിത്. സ്കൂൾ കോമ്പൗണ്ടിൽ നിന്നും വീട്ടുപരിസരത്തുനിന്നും ശേഖരിക്കുന്ന പേനകൾ പ്രദർശിപ്പിക്കാനും പ്ലാസ്റ്റിക് മാലിന്യം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതി നിരുത്സാഹപ്പെടുത്താനും ബോധവത്‌കരണം നടത്തും. സീഡ് പ്രവർത്തകരായ അഭിജിത്ത്, ഋതുനന്ദന, ഇഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.

August 04
12:53 2018

Write a Comment

Related News