SEED News

പ്ലാസ്റ്റിക്കിനെ സ്നേഹിച്ച് പ്ലാസ്റ്റിക് നിർമാർജനം

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ മലിനമാക്കാതെ നല്ല രീതിയിൽ സംസ്കരിക്കാമെന്ന സന്ദേശവുമായി സെയ്ന്റ് ആഞ്ചലാസ് എ.യു.പി. സ്കൂളിൽ ‘ലൗ പ്ലാസ്റ്റിക്‌’ തുടങ്ങി.

മാതൃഭൂമി സീഡ് ‘ലൗ പ്ലാസ്റ്റിക്‌’ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ഗാനം, ബോധവത്‌കരണ ക്ലാസ്, മൈം എന്നീ പരിപാടികളും നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ ഡോളി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ ലിസി സെബാസ്റ്റ്യൻ, കെ.എം. റീന എന്നിവർ സംസാരിച്ചു.

August 04
12:53 2018

Write a Comment

Related News