SEED News

പ്ലാസ്റ്റിക്കിനെതിരേ ‘സ്റ്റീൽപാത്ര വിപ്ലവവുമായി’ സീഡ്

കോഴിക്കോട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ സ്റ്റീൽ പാത്ര പദ്ധതി നടപ്പാക്കി.

പി.ടി.എ.യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കിമാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങളായ യദു, കാർത്തിക്, സഞ്ജയ്, അനാമിക എന്നിവർ സംസാരിച്ചു.

August 04
12:53 2018

Write a Comment

Related News