SEED News

നെൽപ്പാടങ്ങളുടെ സംരക്ഷണം സീഡ് ക്ലബ്ബ് ഏറ്റെടുത്തു

പേരാമ്പ്ര: മൂലാട് ഹിന്ദു എ.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ പ്രദേശത്തെ നെൽപ്പാടങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രതീകാത്മകമായി വയലിനുചുറ്റും രക്ഷാവലയം തീർത്തു. പ്രധാനാധ്യാപിക ജയശ്രീ വയലുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. നെൽകൃഷിയെക്കുറിച്ച് സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ അശ്വതികൃഷ്ണ സംസാരിച്ചു.

August 04
12:53 2018

Write a Comment

Related News