SEED News

പ്രകൃതിസംരക്ഷണത്തിന്‌ ഫലവൃക്ഷത്തൈകൾ

മനുഷ്യനൊപ്പം മൃഗങ്ങൾക്കും പറവകൾക്കും തേനീച്ചകൾക്കും വേണ്ടിയാണ് മരങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും എന്ന തിരിച്ചറിവ് സമൂഹത്തിൽ പകരാൻ പ്രകൃതിസംരക്ഷണദിനത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്.
 പ്രകൃതിയില്ലെങ്കിൽ നാമില്ലെന്ന പ്രതിജ്ഞയുമായി 10 ഫലവൃക്ഷത്തൈകളാണ് സ്കൂളിലെ സീഡ് ക്ലബ് മെരുവമ്പായി ഖിദ്മത്തുദ്ദീൻ സഭയുടെ മുറ്റത്ത് നട്ടത്. 
സീഡിന്റെ പത്താം വാർഷികം പ്രമാണിച്ചാണ് 10 ഫലവൃക്ഷത്തൈകൾ നടാൻ തിരഞ്ഞെടുത്തതെന്ന് സീഡ് കോ ഓർഡിനേറ്റർ കെ.രാജൻ പറഞ്ഞു. 
  ഖിദ്മത്തുദ്ദീൻ സഭ പ്രസിഡന്റ് എ.കെ.അബ്ദുൽഖാദർ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്തംഗം പി.പി.ബഷീർ അധ്യക്ഷനായിരുന്നു. വി.വി.സുനീഷ്, കെ.രാജേഷ്‌കുമാർ, ഉസ്മാൻ യൂസഫ്, കെ.വി.യൂസഫ്, കെ.സി.റഫീഖ്, എം.കെ.ഖാദർ, അധ്യാപകരായ സി.കെ.നൗഫൽ, സി.വി.സുദീപ്, എസ്.ആർ.ശ്രീജിത്ത്, സി.എം.നിതിൻ എന്നിവർ സംസാരിച്ചു.

August 07
12:53 2018

Write a Comment

Related News