SEED News

ചക്കഭക്ഷ്യമേള

മുതുകുറ്റി യു.പി.സ്കൂൾ സീഡ്‌ ക്ളബ്‌ ചക്ക ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇലയറിവ്‌, നാട്ടുമാവിൻതൈ വിതരണം, പ്ലാസ്റ്റിക്‌ ശേഖരണം എന്നിവയും നടത്തി. പ്രകൃതിസംരക്ഷണദിനവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി.  ചെന്പിലോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.കെ.ശൈലജ അധ്യക്ഷത വഹിച്ചു. ചെന്പിലോട്‌ കൃഷി ഓഫീസർ ലക്ഷ്മി ആർ.നാഥ് കുട്ടികൾക്ക്‌ ക്ലാ​െസടുത്തു. മാതൃഭൂമി പ്രതിനിധി പി.കെ.ജയരാജ്‌, കൃഷി അസിസ്റ്റന്റ്‌ ആർ.വിജേഷ്‌ , പ്രഥമാധ്യാപകൻ എം.പി.രാജീവൻ,  സീഡ്‌ കോഓർഡിനേറ്റർ സി.പി.അഭിലാഷ്‌ ബാബു, അബ്ദുൽ സമദ്‌ എന്നിവർ സംസാരിച്ചു.

August 07
12:53 2018

Write a Comment

Related News