SEED News

വിമാനത്താവളപ്രദേശത്ത്‌ മരം നട്ടു

മാതൃഭൂമി സീഡ് നേതൃത്വത്തിൽ  പ്രകൃതി സംരക്ഷണ പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു.
 ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങളുടെ നേതൃത്വത്തിലാണ്, മരങ്ങൾ മുഴുവനായും മുറിച്ചുമാറ്റിയ കണ്ണൂർ വിമാനത്താവളപരിസരത്ത് വൃക്ഷത്തൈ നട്ടത്. പരിപാടിയുടെ  ഉദ്ഘാടനം മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ  പി.പുരുഷോത്തമൻ നിർവഹിച്ചു.
വിമാനത്താവളപദ്ധതി പ്രദേശത്തിനടുത്ത   മൂന്നു കി.മി. വരുന്ന സ്ഥലത്ത് വിവിധ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള യജ്ഞത്തിനാണ് സീഡ് പ്രവർത്തകർ മുൻകൈയെടുത്തത്. പരിപാടിയിൽ അധ്യാപകരായ കെ.സദാനന്ദൻ, കെ.സിന്ധു, എ.ഷീനശ്രീ, പി.ലിനിഷ വിദ്യാർഥികളായ ശ്രീദേവ്, അക്ഷയ് പ്രേം, കെ.കെ.ശ്രീലക്ഷ്മി, മേഘ പ്രദീപ്, കെ.ജിഷ്ണ എന്നിവർ സംസാരിച്ചു. 

August 07
12:53 2018

Write a Comment

Related News