SEED News

പരിസ്ഥിതി-പത്രപ്രവർത്തന പാഠങ്ങൾ പകർന്ന് സീഡ് റിപ്പോർട്ടർ ശില്പശാല

പരിസ്ഥിതിയുടെയും പത്രപ്രവർത്തനത്തിന്റെയും പാഠങ്ങൾ പകർന്ന് മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പശാല. 
ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പദ്മനാഭൻ ഉദ്ഘാടനംചെയ്തു. 
മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്‌ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. 
ഫെഡറൽ ബാങ്ക് മാനേജർ കെ.ടി.സുരേഷ്, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ എൻ.ടി.സുധീന്ദ്രൻ, മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊലൂഷൻസ് ആൻഡ് പ്രിന്റ്) ജഗദീഷ് ജി., മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
 മാതൃഭൂമി ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത്, ക്ലബ്ബ് എഫ്.എം. ജോക്കി ജീന, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ സി.കെ.വിജയൻ, ക്യാമറാമാൻ എം.പ്രദീഷ് എന്നിവർ ക്ലാസെടുത്തു. ബിജിഷാ ബാലകൃഷ്ണൻ, കെ.ഐ.വി.ധനേഷ് എന്നിവർ നേതൃത്വംനൽകി.
 ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രതിനിധികളായ വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.        

August 07
12:53 2018

Write a Comment

Related News