SEED News

യുദ്ധ ഭീകരതക്കെതിരായ ആശയങ്ങളുമായി സീഡ് കൂട്ടുകാർ

പന്തളം: പൂഴിക്കാട് ഗവ.യു.പി സ്കൂൾ  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആശയ സംവാദങ്ങളുടെ സദസ്സിൽ ആയിരുന്നു യുദ്ധത്തിന്റെ ഭീകരാതിക്കിതിരെ കുട്ടികൾക്കെ അറിവുകൾ പറഞ്ഞെ കൊടുത്തത്. ഓരോ യുദ്ധവും മനുഷ്യനെ ഉണ്ടാക്കിയത് നഷ്ട്ടങ്ങൾ മാത്രം ആയിരുന്നു എന്നും നന്മയുടെ പ്രവർത്തനം ഒരിക്കലും കലാപവും യുദ്ധവും അല്ല എന്നും കുട്ടികൾക്ക് ക്ലാസ് എടുത്ത പന്തളം ബി.പി.ഓ  റ്റി.പി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവിശ്യങ്ങൾക്കായി വഴക്കിടുന്ന കുട്ടികൾ മുതൽ വലിയ യുദ്ധങ്ങളിലേക്ക് നയിക്കുന്ന അവിസ്യങ്ങൾ വരെ എല്ലാം നേടിയെടുക്കണം എന്നുള്ള മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഭാഗമാണ്  എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുക്കെ ഉള്ള സൗകര്യങ്ങൾ  പോലും ഇല്ലാതെ ജീവിക്കുന്നവരെ കാണുമ്പോലെ നാം എത്ര ധന്യരാ എന്ന് നമ്മുക്ക് മനസ്സിലാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങൾ ഒഴിവാകട്ടെ യുദ്ധപ്രിയരായ ജനത്തെ അതിൽ നിന്നെ പിന്തിരിപ്പിക്കാൻ ആകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

August 08
12:53 2018

Write a Comment

Related News