reporter News

ദുർഗന്ധം വമിക്കുന്ന ബസ് സ്റ്റോപ്പ്

അഞ്ചൽ: അഞ്ചൽ-കുളത്തൂപ്പുഴ റോഡിലെ ബസ് സ്റ്റോപ്പിന് സമീപം മാലിന്യം കുന്നുകൂടുന്നു. ഇറച്ചി, പച്ചക്കറി മാലിന്യങ്ങളാണ് അഴുകി ദുർഗന്ധം വമിക്കുന്നത്. തെരുവുനായ്ക്കൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചിഴയ്ക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ദുർഗന്ധംകാരണം ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ സ്ഥിതി കഷ്ടത്തിലാണ്. മൂക്കുപൊത്തി മാത്രമേ ഇവിടെ നിൽക്കാൻ പറ്റുകയുള്ളൂ. പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഫലം ഉണ്ടായില്ല. പരിസര മലിനീകരണവും, സാംക്രമികരോഗങ്ങളും പടരാൻ സാധ്യതയുള്ളതിനാൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണം. 

തയ്യാറാക്കിയത്- ആതിര സാബു മാത്യു (അഞ്ചൽ ശബരിഗിരി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി)


August 08
12:53 2018

Write a Comment