SEED News

മാലിന്യ സംസ്കരണശാലയിലെ ജീവനക്കാരെ ആദരിച്ചു


ചാവക്കാട്: അമൃത വിദ്യാലയത്തില്‍ ഹരിതോത്സവം  പുനരുപയോഗ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം കുറുക്കമ്പാറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിലെ 13 കുടുംബശ്രീ അംഗങ്ങളായ അമ്മമാരെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആദരിച്ചു.അംഗങ്ങളുമായി വിദ്യാർത്ഥികളുടെ സംവാദവും നടന്നു.
ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ സ്റ്റാൻലിൻ മാലിന്യസംസ്കരണത്തെ കുറിച്ച് ക്ലാസ്സെടുത്തു.ഹെൽത്ത് സൂപ്പർവൈസർ ലക്ഷ്മണൻ ,അദ്ധ്യാപികയായ എൻ.രമാദേവി ,മാതൃഭൂമി പ്രതിനിധികളായ മനോജ് കമ്മത്ത്,ഷഫീഖ് യൂസഫ് എന്നിവർ സംസാരിച്ചു. വിദ്യാലയത്തില്‍ നാട്ടുപൂക്കള്‍,നാടന്‍ വിഭവങ്ങള്‍,നാട്ടിലകള്‍ എന്നിവയുടെ പ്രദര്‍ശനം ഒരുക്കി.

August 08
12:53 2018

Write a Comment

Related News