SEED News

പുനരുപയോഗം വിരൽത്തുമ്പിൽ നിന്നെ ആരംഭിച്ച സീഡ് ക്ലബ്

അടൂർ: മാറ്റങ്ങൾ സ്വയം ഉൾകൊണ്ട പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ അംഗങ്ങളായി  സീഡ് ക്ലബ് കുട്ടികൾ. അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളാണ്  പ്ലാസ്റ്റിക്കിനെതിരെ വിരൽ തുമ്പിൽ നിന്നുള്ള പോരാട്ടം ആരംഭിച്ചത്. നിത്യവും ഉപയോഗിക്കുന്ന പേനകൾ വലിച്ചെറിയാതെ അവയെ പുനരുപയോഗത്തിനെ സാധ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. സ്കൂളിൽ നിന്നും ഉപയോഗസൂന്യമായ പേനകൾ ശേഹരിച് അവയെ പുനഃചംക്രമണത്തിന് സാധ്യമാക്കുകയാണ് ഈ കുട്ടികൾ ചെയ്യുന്നത്. പ്ലാസ്റ്റിക്ക് പേനകൾക്കു പകരം മഷിപേനകളിലേക്കു മാറാനും  കുട്ടികൾ  തീരുമാനിച്ചു. ഹരിതകേരളം മിഷണറെ ഹരിതോത്സവത്തിന്റെ ഭാഗമായിട്ടുള്ള പുനരുപയോഗ ദിനത്തിലാണ് കുട്ടികൾ ഇത്തരത്തിൽ  ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. കുട്ടികൾ ഉപയോഗശേഷം പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതെ അവയെ ശേഹരിക്കാനും സ്കൂളിൽ സംവിധാനം ഒരുക്കി. സ്കൂൾ അക്കാഡമിക് ഡയറക്ടർ റോസമ്മ ചാക്കോ, സീഡ് ടീച്ചർ  കോഡിനേറ്റർ ആർ.രാജലക്ഷ്മി, മറ്റേ അധ്യാപകർ എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.

August 09
12:53 2018

Write a Comment

Related News