environmental News

പ്രകൃതിസംരക്ഷണ ദിനത്തിൽ സീഡ് വിദ്യാർത്ഥികൾ പാണ്ഡവരുടെ ഗുഹയിൽ


 ബൺപ്പുത്തടുക്ക: ശ്രീ ദുർഗ്ഗാ പരമേശ്വരി എ യു പി സ്ക്കൂൾ ബൺപുത്തടുക്കയിലെ സീഡ് വിദ്യാർത്ഥികൾ പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് കാര്യാട് ഗുഹ സന്ദർശിച്ചു. പാണ്ഡവരുടെ ഗുഹ എന്നറിയപ്പെടുന്ന ഈ ഗുഹയിൽ ഒത്തുകൂടിയ സീഡ് വിദ്യാർത്ഥികൾ കാര്യാട്
ജയറാം ഭട്ടുമായി  സംവദിച്ചു . കാസറഗോഡ് മെഡിക്കൽ കോളേജ് റോഡ് നിർമ്മാണ പ്രവർത്തനത്തോടെ ഭീഷണിയിലായ ഈ ഗുഹ സംരക്ഷിക്കേണ്ടത് പുതു തലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 
  നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഗുഹ പാണ്ഡവരുടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വാസം. പ്ലക്കാർഡ് ഏന്തിയ സീഡ് വിദ്യാർത്ഥികൾ ഗുഹാസംരക്ഷണത്തിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തി.
       പ്രഥമാധ്യാപിക ജയലക്ഷ്മി, സരോജ, അംബിക, സീഡ് കോർഡിനേറ്റർ രമ്യ ടി.വി ക്യാപ്റ്റൻ ജാസ്മിൻ, റിപ്പോർട്ടർ മിസ് രിയ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

August 09
12:53 2018

Write a Comment