SEED News

'തൊണ്ടില്‍ വിരിയിക്കാം പച്ചപ്പ്' പദ്ധതിയുമായ് മുഹിമ്മാത്ത് സ്കൂള്‍ സീഡ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

മുഹിമ്മാത്ത്  ഉപയോഗ ശേഷം വലിച്ചെറിയുന്ന കരിക്കിന് തൊണ്ടുകള്‍ ദീര്‍ഘകാലം മണ്ണില്‍ ലയിക്കാതെ നില്‍ക്കുകയും വെള്ളം കെട്ടി നിന്ന്  കൊതുക് വളരാന്‍ സാഹചര്യവും ഒരുക്കുന്നതിനാല്‍ തൊണ്ടുകളെ ഉപയോഗിച്ച് തൈകള്‍ നട്ടുകൊണ്ട് ഉപയോഗപ്രദമാക്കുന്ന 'തൊണ്ടില്‍ വിരിയിക്കാം പച്ചപ്പ്' പദ്ധതിക്ക് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായ്. 

മാതൃഭൂമി സീഡ് ക്ലബ്ബിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സ്കൂളില്‍ നടന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ: വി. ഗോപിനാഥന്‍ ക്ലബ്ബിന്‍റെയും പദ്ധതിയുടെയും  ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷനായ പരിപാടിയില്‍ 
പ്രിന്‍സിപ്പാള്‍ രൂപേഷ് ആശംസ പ്രസംഗം നടത്തി. സീഡ് കോര്‍ഡിനേറ്റര്‍ അഹമ്മദ് സാദിഖ്.പി സ്വാഗതവും ക്ലബ്ബ് ലീഡര്‍ മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു. 

Attachments area

August 09
12:53 2018

Write a Comment

Related News