SEED News

മഴയിലും ചെളിയിലും ആടിത്തിമിർത്ത് വിദ്യാർതഥികൾ കുടുംബശ്രീ കർഷകർക്കൊപ്പം ചേർന്നപ്പോൾ "മഴപ്പൊലിമ" നാടിന്റെ കാർഷിക ഉത്സവമായി" എടനീർ:

എടനീർ  : 

പഠനത്തിനു പുറമെ കാർഷികസംസ്കൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന എടനീർ സ്വാമിജീസ് ഹയർസെക്കണ്ടറി  സ്കൂളിലെ "മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിലാണ്  

ഇരുണ്ട കാർമേഘവും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ ചെളിക്കണ്ടത്തിൽ ആടിപ്പാടിത്തിമിർത്തു്  

എടനീർ ബനതടിയിലെ  ജെ എൽ ജി ശ്രീലക്ഷ്മികർഷകർക്കൊപ്പം ചേർന്നാണ്  സ്വാമിജീസിലെ വിദ്യാർത്ഥികൾ "മഴപ്പൊലിമ" അവിസ്മരണീയമാക്കിയത് .മണ്ണും ജലവും സംരക്ഷിക്കാനും കർഷകരെ സഹായിക്കാനും കാർഷികപാരമ്പര്യം നിലനിർത്താനും ലക്ഷ്യമിട്ടാണ്  വിദ്യാർതഥികൾ 
എടനീർ ബനതടിയിലെ  
ജെ എൽ ജി ശ്രീലക്ഷ്മി(റജി:ന:14/ 8/ 2)കർഷകരുടെ  2 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ 30 സെൻറ്  വരുന്ന പാടത്തിറങ്ങി നെൽഷികൃഷി-നാട്ടി ഉത്സവം "മഴപ്പൊലിമ "നാടിന്റെ കാർഷിക ഉത്സവമാക്കി മാറ്റിയത് .സാമൂഹ്യ സേവനം മുൻനിറുത്തി, കർഷകരുടെ പാടങ്ങൾ സന്ദർശിച്ച്  കർഷകരെ സഹായിക്കുന്നതിനും,പരമ്പരാഗത  കൃഷി,വിവിധയിനം നെൽവിത്തുകൾ,നിലമുഴുവൽ ,വളമിടൽ ,ഞാർ നടീൽ തുടങ്ങിയവ മനസ്സിലാക്കുന്നതിനും,കർഷകരുടെ പ്രശ്നങ്ങൾ  പഠിക്കുന്നതിന്നും,ജൈവകൃഷി പ്രോത്സാഹിക്കുന്നതിന്നും,കാർഷികപാരമ്പര്യം പുതുതലമുറയിലൂടെ തിരിച്ചു കൊണ്ടു വരുന്നതിനും വേണ്ടിയാണ് വിദ്യാർത്ഥികൾ നെൽഷികൃഷി  പരിശീലനപരിപാടി സംഘടിപ്പിച്ചത്.ആതിര നെൽവിത്തിന്റെ ഞാറുകളാണ് ജെ എൽ ജി ശ്രീലക്ഷ്മിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ പൊരിച്ച് നട്ടത് .നാട്ടിയുത്സവത്തോടനുബന്ധിച്ച്‌ കമ്പവലി,കൂട്ടയോട്ടം,കബഡി തുടങ്ങി വിവിധ പരിപാടികളും നടന്നു.കർഷകയും,ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് സെക്രട്ടറിയുമായ രതി,വിത്ത് വിതയ്ക്കുന്നതും ഞാർ പൊരിക്കുന്നതും,നടുന്നതും രീതികളെക്കുറിച്ച് ക്ളാസെടുത്ത് വിദ്യാർതഥികൾക്ക് പരിശീലനം നൽകി.പ്രസിഡൻറ് വസന്തി,മെമ്പർമാരായ പ്രസീത,അംബിക,സൗമ്യ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. 

ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ,കർഷകരായ കെ എൻ പ്രഭാകരൻ കുണ്ടോൾമൂല,സുകുമാരൻ,ഗോപാലൻ ,അദ്ധ്യാപകർ, മാതൃഭൂമി സീഡ് - നാഷണൽ സർവ്വീസ് സ്കീം (എൻ എസ് എസ് ) വിദ്യാർതിഥികൾ തുടങ്ങിയവർ ഒരുമിച്ച നാട്ടിയുത് സവത്തിന് ,സീഡ് കോർഡിനേറ്റർ ഐ കെ വാസുദേവൻ,
 ലീഡർമാരായ ദേവദത്ത് ,അഭിനന്ദ് ,ശ്രീരാഗ് ,ഹരികൃഷ്ണൻ,ശിവരാമൻ ,അഭിരാം ,സാരംഗ് ,ഹരി ,ശ്രെയസ് എന്നിവർ നേതൃത്വം നൽകി.
                                       

August 09
12:53 2018

Write a Comment

Related News