SEED News

കുട്ടികൾ പാഴ്‍വസ്തുക്കളിൽ തീർത്തത് മനോഹരരൂപങ്ങൾ

കണ്ണൂർ: വഴിയിലുപേക്ഷിച്ച ഫ്ളക്സുപയോഗിച്ച് ഗ്രോബാഗുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് പൂക്കൾ, പൂക്കൊട്ടകൾ... ഇങ്ങനെ മനോഹരമായ പല വസ്തുക്കളും കുട്ടികൾ നിർമിച്ചു. 
പാഴ്‍വസ്തുക്കൾ വലിച്ചെറിഞ്ഞ് മാലിന്യക്കൂമ്പാരം തീർക്കുന്ന സംസ്കാരം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെയാണ് എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബ് പദ്ധതിയുമായി ഇറങ്ങിയത്. 
നിർമിച്ച വസ്തുക്കളുടെ പ്രദർശനം ലോക പുനരുപയോഗദിനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്നു. മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്നാണ് പരിപാടി നടത്തിയത്.
സ്കൂൾ എം.ഡി. എ.ടി.അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു.  പ്രഥമാധ്യാപിക പ്രിയാ പ്രമോദ്, സ്കൂൾ സീഡ് കോഓർഡിനേറ്റർ ശ്രുതിജയ എന്നിവർ സംസാരിച്ചു. 
പി.കെ.ജയരാജ്, ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അധ്യാപിക കെ.സുനിതയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ വിവിധ ഉത്പന്നങ്ങൾ നിർമിച്ചത്.

August 10
12:53 2018

Write a Comment

Related News