SEED News

പുനരുപയോഗം നടത്തിയ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ പ്രദര്ശനം സംഘടിപ്പിച്ചു.

പുനരുപയോഗം നടത്തിയ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ പ്രദര്ശനം സംഘടിപ്പിച്ചു.
മഞ്ഞാടി : വലിച്ചെറിയാതെ പുനരുപയോഗം സാധ്യമാക്കി അതുവഴി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരമാവുകയാണ് മഞ്ഞാടി സ്കൂൾ. പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗം കഴിഞ് വലിച്ചെറിയുന്നതിനു പകരം മറ്റു വസ്തുക്കൾ നിർമ്മിക്കുകയാണ് ഇവർ ചെയ്തത്. സ്കൂളിൽ കുട്ടികൾ തന്നെ സംഘടിപ്പിച്ച കരകൗശല നിർമാണ ക്ലാസ്സിൽ നിർമിച്ച വസ്തുക്കളാണ് പ്രദർശിപ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള പല പല  ഉപകരണങ്ങൾ, പേപ്പർ കൊണ്ടുണ്ടാക്കുന്ന ഉപകരണങ്ങൾ, വലിച്ചെറിയുന്ന മറ്റു വസ്തുക്കൾ എന്നിവയെല്ലാം കുട്ടികളെ വിവിധ രൂപത്തിൽ മാറ്റി തയാറാക്കി പ്രദർശ്ശിപ്പിച്ചു.

August 10
12:53 2018

Write a Comment

Related News