SEED News

യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയും മൗനപ്രാർത്ഥന നടത്തിയും സീഡ്‌ കുട്ടികൾ

കുടൽമെർകല.: ഹിരോഷിമ യിലെയും, നാഗസാക്കിയിലെയും ജനങ്ങൾ ഇന്നും അനുഭവിക്കുന്ന വേദന യിൽ അകലെ നിന്നാണെങ്കിലും ഇനിയൊരിക്കലും ലോകത്തെവിടെയും അണുബോംബ് വാര്ഷികാൻ ഇടവരരുതെന്ന് പ്രാർത്ഥിച്ചു എ എൽ പി എസ് കൂടൽമെർക്കലയിലെ സീഡ്‌ കൂട്ടായ്മ്മ. കൂടാതെ യുദ്ധം വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് പോസ്റ്ററുകളും തയ്യാറാക്കി. പോസ്റ്റർ നിർമാണത്തിന് സീഡ്‌ ലീഡർ നുഹ്മാൻ, ഷാഹിൽ, തൻവീര തുടങ്ങിയവർ നേതൃത്വം നൽകി. സീഡ്‌ കോർഡിനേറ്റർ വിമൽ അടിയോടി യുദ്ധത്തിന്റെ ദുരന്തഫലങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സഹാധ്യാപകരായ സന്തോഷ, ജിജോ, വസന്ത എ തുടങ്ങിയവർ സംസാരിച്ചു.

August 10
12:53 2018

Write a Comment

Related News