SEED News

തച്ചങ്ങാട്ടെ സീഡ്പ്രവര്‍ത്തകര്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.
ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വര്‍ഷവും മനുഷ്യന്‍ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാല മരത്തിനു വലയം തീര്‍ത്ത സീഡ് പ്രവര്‍ത്തകര്‍     മണ്ണും , വിണ്ണും. മരങ്ങളും സംരക്ഷിക്കുമെന്ന്  പ്രതിജ്ഞ എടുത്തു. 
പ്രഥമാധ്യാപിക  ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി  വി.വി,  മുരളി  ലൈബ്രറി കണ്‍വീനര്‍ ഡോ.സുനില്‍ കുമാര്‍, പരിസ്ഥിതി കണ്‍വീനര്‍ മനോജ് പിലിക്കോട് , അഭിലാഷ് രാമന്‍ എന്നിവര്‍ സംസാരിച്ചു. സീഡ് ക്ലബ്ബ് ലീഡര്‍ ആര്യ, ഷോബിത്ത് എന്നിവര്‍ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.

August 10
12:53 2018

Write a Comment

Related News