SEED News

പ്രക്ർതിയുമായി അടുത്ത് തുണി സഞ്ചിയുമായി സീഡ് ക്ലബ്

മഞ്ചാടി:കലാകാലങ്ങളോളം നശിക്കാതെ  മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി മഞ്ചാടി എം.റ്റി.എസ്.എസ് സ്കൂൾ സീഡ് ക്ലബ്. പ്ലാസ്റ്റിക് കഴിയുന്നതും ഒഴിവാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കുട്ടികൾ തുണി സഞ്ചിയിലേക്കെ മാറിയത്. കുട്ടികളുടെയും സ്കൂളിന്റെയും വിവിധ ആവിശ്യങ്ങൾക്ക് പ്ലാസ്റ്റിക്  സഞ്ചികൾ ഉപയോഗിക്കുന്ന എന്നെ മനസിലാക്കിയ സീഡ് ക്ലബ് അംഗങ്ങൾ സ്വയം മുൻകൈയെടുത്ത തുണി സഞ്ചി നിർമ്മിക്കാൻ മുന്നോട്ടു വന്നു. തങ്ങളാൽ കഴിയും വിധം പ്ലാസ്റ്റിക് അകറ്റി നിർത്തുക നിത്യജീവിതത്തിൽ നിന്നും എന്ന ലക്ഷ്യമാണ് ഈ നിർമാണത്തിന് മുന്നിൽ. സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികളെ തന്നെ സ്വയം പിടിച്ചെടുത്തതാണ്  തുണി സഞ്ചിയുടെ നിർമാണം. സ്കൂളിലെ ആവിശ്യങ്ങൾക്കും അത്പോലെ വിൽക്കാനും ഉള്ള രീതിയിലാണ് സഞ്ചിയുടെ നിർമാണം.  

August 10
12:53 2018

Write a Comment

Related News