SEED News

ഹരിതോത്സവം പുനരുപയോഗ ദിനം ആചരിച്ചു

പേരാമ്പ്ര: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കേരളസർക്കാർ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന 'ഹരിതോത്സവം' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര സെൻറ്‌ മീരാസ് പബ്ലിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് കൂട്ടുകാർ 'ഹരിതോത്സവം പുനരുപയോഗദിനം' ആചരിച്ചു. പ്രകൃതി സംരക്ഷണത്തിനായി ലവ് പ്ലാസ്റ്റിക് പ്രവർത്തനം മികച്ച രീതിയിൽ നടത്തുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയാതെ ശേഖരിക്കുകയും, അവയിൽ പലതും വീണ്ടും ഉപയോഗിക്കുവാൻ പറ്റുന്നവ സൂക്ഷിക്കുകയും ഉപയോഗ ശൂന്യമായവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. ഇങ്ങനെ നിർമ്മിച്ചവ സ്കൂളിലും വീടുകളിലും അലങ്കാരമായി ഉപയോഗിക്കാമെന്നു ഇവർ ഒരു തലമുറയ്ക്ക് സാക്ഷ്യപ്പെടുത്തുന്നു. 08-08-2018 ന് (ബുധൻ)  സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം പ്രശസ്ത നാടക സിനിമ നടൻ ശ്രീ. മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. സ്കൂൾ സീഡ് റിപ്പോർട്ടർ അന്നാ ജസ്റ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. മോളികുട്ടി എബ്രഹാം അധ്യക്ഷ ആയി. സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപികയും മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററും കൂടിയായ ശ്രീമതി. വി.ശ്രീജ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. അധ്യാപകരായ സാൻജോ സണ്ണി, വിനീത.ഒ.പി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃഭൂമി സീഡ് പോലീസ് അംഗം നേഹ പ്രദീപ്‌ നന്ദി പറഞ്ഞു. 

August 11
12:53 2018

Write a Comment

Related News