SEED News

പാഴാക്കികളയുന്ന തുണിയില്‍ നിന്നും തുണി സഞ്ചി നിര്‍മാണത്തില്‍ പരിശീലനം നേടി ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സീഡ് വിദ്യാര്‍ത്ഥിനികള്‍

പറവൂര്‍ ഡോ. എന്‍. ഇന്റന്‍നാഷനല്‍ സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥിനികള്‍ പാഴ്ത്തുണികള്‍കൊണ്ട് തുണിസഞ്ചി നിര്‍മാണത്തില്‍ പരിശീലനം നേടുന്നു. 

 പറവൂര്‍: പാഴാക്കികളയുന്ന തുണിയില്‍ നിന്നും മനോഹരവും വൈവിധ്യവുമാര്‍ന്ന തുണിസഞ്ചി നിര്‍മിക്കാന്‍ പരിശീലനത്തിന് തുടക്കമിട്ട് പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിലെ സീഡ് ക്ലബി വിദ്യാര്‍ത്ഥിനികള്‍. 
   മാതൃഭൂമി സീഡും ഹരിതകേരള മിഷനും സംയുക്തമായി നടപ്പിലാക്കിവരുന്ന ഹരിതോത്സവത്തിന്റെ ഭാഗമായാണ് പുനരുപയോഗ ദിനത്തിന് മുന്നോടിയായി പരിശീലനത്തിന് തുടക്കമിട്ടത്. 
 എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളായ ടി. എ. അഭിരാമി, അനുഷ മറിയപോള്‍ എന്നിവര്‍ തുണിസഞ്ചി നിര്‍മാണവുമായി ബന്ധപ്പെട്ട അറിവുകളും പരിശീലനവും വിദ്യാര്‍ത്ഥിനികള്‍ക്ക് പകര്‍ന്നു നല്‍കി. 
 പ്ലാസ്റ്റിക് വിപത്ത് കുറയ്ക്കുന്നതിന് വേണ്ടി പാഴാക്കികളയുന്ന തുണികള്‍ എങ്ങിനെ പുനരുപയോഗിച്ച് തുണിസഞ്ചിയാക്കാം എന്ന് കുട്ടികളെ പഠിപ്പിച്ചു. തുണിസഞ്ചി നിര്‍മാണം സ്‌കൂളിലും അതോടൊപ്പംതന്നെ പരിസരത്തെ വീടുകളിലും വ്യാപിപ്പിക്കാനാണ് മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ത്ഥിനികള്‍ തീരുമാനിച്ചിട്ടുള്ളത്. 
 ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍. ശ്യാമ, സീഡ് കോ-ഓര്‍ഡിനേറ്ററും അധ്യാപികയുമായ എം. പി. ദീപ, മാതൃഭൂമി എക്‌സിക്യൂട്ടീവ് സോഷ്യല്‍ ഇനിഷ്യുറ്റിവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

August 11
12:53 2018

Write a Comment

Related News