SEED News

ബലിക്കടവും അരുവിക്കര ഡാം പരിസരവും മാതൃഭൂമി സീഡ് ടീം വൃത്തിയാക്കി

അരുവിക്കര: കർക്കടകവാവു ബലിയോടനുബന്ധിച്ച് അരുവിക്കര ഡാം പരിസരവും ബലിക്കടവും മാതൃഭൂമി സീഡ് ടീം വൃത്തിയാക്കി. അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അൻപതോളം വരുന്ന സീഡ് ഹരിതസേനയാണ് ബലിതർപ്പണം കഴിഞ്ഞ് ഒരു മണിക്കൂറിനകം ശുചീകരണ പ്രവർത്തനം നടത്തിയത്. ബലിതർപ്പണത്തിനെത്തിയവർ ഉപേക്ഷിച്ചു പോയ ഇല, പൂവ് തുടങ്ങിയ ജൈവ മാലിന്യങ്ങൾ ശേഖരിച്ചു മാറ്റിയ സീഡ് ടീം അംഗങ്ങൾ ഡാമിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ബലിക്കടവിൽ പാലിക്കേണ്ട ഹരിതചട്ടം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം നടത്തി. ഹരിതസേനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘സേവ് അരുവിക്കര, ക്ലീൻ അരുവിക്കര’ കാമ്പയിൻ പഞ്ചായത്ത് പ്രസിഡൻറ് ഐ.മിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് വിനോജ ബാബു, എസ്.എം.സി.ചെയർമാൻ മണികണ്ഠൻ നായർ, പി.ടി.എ.വൈസ് പ്രസിഡൻറ് സുരേഷ് കുമാർ, സീഡ് കൺവീനർ സ്മിത, അധ്യാപകരായ സതീഷ്, സുബ്രഹ്മണ്യൻ, ഷജീർ എന്നിവർ സംസാരിച്ചു.


August 13
12:53 2018

Write a Comment

Related News