SEED News

'കുട്ടനാടിന് കൈത്താങ്ങു’മായി ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥികൾ

മാതൃഭൂമി ‘കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ സഹായം നൽകുന്നത്. 20 കുടുംബങ്ങൾക്കായി തുണിസഞ്ചികളിലാക്കിയ  ബ്ലീച്ചിങ് പൗഡർ, സോപ്പ്  ഉൾപ്പെടെയുള്ള എട്ട് സാധനങ്ങളും ആഹാരസാധനങ്ങളുമാണ് വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽനിന്ന് കൊണ്ടുവന്നത്. പ്രഥമാധ്യാപകൻ റോമിയോ കെ.ജെയിംസ്, അധ്യാപരായ അമ്പിളി അഗസ്റ്റിൻ, സെൽമാ ഫെർണാണ്ടോ എന്നിവരും വിദ്യാർഥി പ്രതിനിധികളായ എസ്.ആതിര, എച്ച്.തമീം, രാഹുൽ, സെബിൻ പി.മെൽബിൻ എന്നിവരും ചേർന്നാണ് സഹായം മാതൃഭൂമി ഓഫീസിലെത്തിച്ചത്.

August 13
12:53 2018

Write a Comment

Related News