SEED News

‘കുട്ടനാടിന് കൈത്താങ്ങു’മായി ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ

മാതൃഭൂമി ‘കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ സഹായം നൽകുന്നത്. 500 പേസ്റ്റ്, 250 സോപ്പ്, 300 അലക്കുസോപ്പ്, 150 ബ്രഷ്, 100 പാക്കറ്റ് എണ്ണ, ലോഷൻ, ഡെറ്റോൾ, സോപ്പുപൊടി എന്നിവയാണ് സെൻറ്് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എത്തിച്ചത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ചതാണിത്. 

സ്കൂൾ സീഡ് കോ ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി അഗസ്റ്റിൻ, അധ്യാപകരായ റോസ്‌മേരി ഫ്രാൻസിസ്, ജെസി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായങ്ങൾ മാതൃഭൂമി ഓഫീസിലെത്തിച്ചത്

August 13
12:53 2018

Write a Comment

Related News