SEED News

കുട്ടനാടിന് സഹായവുമായി കളർകോട് ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും

‘മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ ദുരിതബാധിതർക്ക് സഹായം നൽകുന്നത്.
 കളർകോട് ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് സ്റ്റേഷനറി സാധനങ്ങൾ മുതൽ വസ്ത്രങ്ങളും കിടക്കവിരിയുമടക്കമുള്ള തുണിത്തരങ്ങളും വരെയാണ് എത്തിച്ചത്. സ്കൂളിലെ ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ഓരോ ക്ലാസുകളിൽനിന്നും രണ്ട് വിദ്യാർഥികൾ വീതമുള്ള സംഘം മാതൃഭൂമി ഓഫീസിലെത്തി.
 പ്രിൻസിപ്പൽ ഡോ.എസ്.ലാലി, അധ്യാപകരായ എസ്.ബിജു, ടി.പി.ലേഖ, എം.എസ്.രേണുക എന്നിവരുടെ നേതൃത്വത്തിലാണ് സഹായങ്ങളെത്തിച്ചത്.

August 13
12:53 2018

Write a Comment

Related News